നമ്മുടെ കുട്ടികൾ എങ്ങനെ വളരണം എന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. അതായത് മാതാപിതാക്കൾ. രക്ഷിതാക്കൾക്ക് പുറമെ അധ്യാപകന്മാർക്കും അവരുടെതായ പങ്ക് ഉണ്ട്. അത് കൊണ്ട് പാരന്റിംഗ് എന്താണെന്നത് ഓരാ മാതാപിതാക്കളും മനസ്സിലാക്കിയിരിക്കണം. അതിനു അത്യാവശ്യം അറിഞ്...
നമ്മുടെ കുട്ടികൾ എങ്ങനെ വളരണം എന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. അതായത് മാതാപിതാക്കൾ. രക്ഷിതാക്കൾക്ക് പുറമെ അധ്യാപകന്മാർക്കും അവരുടെതായ പങ്ക് ഉണ്ട്. അത് കൊണ്ട് പാരന്റിംഗ് എന്താണെന്നത് ഓരാ മാതാപിതാക്കളും മനസ്സിലാക്കിയിരിക്കണം. അതിനു അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം.മാറി വരുന്ന കാലത്തിൽ കാലത്തിനനുസരിച്ച് ജീവിക്കാൻ കുട്ടികളെ പാകപ്പെടുത്തി എടുക്കണം. ജീവിതം തന്നെ ഒരു ചാലഞ്ച് ആയി മാറിക്കൊണ്ടിരിക്കുന്നു. മാതാപിതാക്കൾ അവരുടെ കുട്ടികൾ അയൽ പക്കത്തുള്ളവരെ പോലെ അല്ലെങ്കിൽ അതിലുപരി കേമന്മാർ ആവണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതിനു നല്ല വിദ്യാഭ്യാസം നൽകേണ്ടി വരുന്നുണ്ട്. എന്നാൽ അത് മക്കളിൽ ഉണ്ടാക്കുന്ന സമ്മർദ്ദം ചില്ലറയല്ല. മാതാപിതാക്കളും കുട്ടികളും ഒരെ പോലെ മാനസിക സമ്മർദത്തിൽ അകപ്പെടുന്നു. അത് മക്കളുടെ സ്വഭാവ രൂപീകരണത്തിൽ ഭംഗം ഉണ്ടാക്കുന്നത് കാണാം.നിങ്ങളുടെ കുട്ടികൾ ഒരു തോട്ടത്തിലെ മുകുളങ്ങൾ പോലെയാണ്. അതിനെ തുടക്കം മുതൽ ശ്രദ്ധിച്ചു നീതിപൂർവ്വം പരിപാലിച്ചാൽ മാത്രമെ അത് നല്ല ചെടിയായി വളരുകയുള്ളു. അത് പോലെയാണ് നമ്മുടെ കുട്ടികളും എന്ന് ജവഹർലാൽ നെഹ്രു ഒരിക്കൽ പറയുകയുണ്ടായി. വളർത്തിയാലും വളർത്തില്ലെങ്കിലും കുട്ടികൾ വളരും. എന്നാൽ പല മാതാപിതാക്കളും കുട്ടികൾ നന്നായി വളരണമെന്ന ആഗ്രഹത്തിൽ സമ്മർദം ചെലുത്തി അവരെ തളർത്തുന്നതായി കാണാം. വളർത്തിയില്ലെങ്കിലും അവരെ തളർത്തരുത്.ഇക്കാലത്ത് കുട്ടികളിൽ പോലും ആത്മഹത്യ വർദ്ധിച്ചു വരുന്നതായി കാണുന്നു. വളർന്നു വരുന്ന ടെക്നോളജി അതിന്റെ ദൂഷ്യഫലങ്ങൾ കൂടുതലായി കാണിക്കുന്നത് കുട്ടികളിലാണ്. മൊബൈൽ ഫോൺ അഡിക്ഷൻ, ലഹരി ഉപയോഗം എന്നിവയെല്ലാം കുട്ടികളുടെ ഭാവി നശിപ്പിക്കുന്നു. കുട്ടികളിൽ സ്വഭാവ ദൂഷ്യം ഉണ്ടാവുന്നതിനും അനാരോഗ്യം ഉണ്ടാവുന്നതിനും രക്ഷിതാക്കൾക്കും പങ്ക് ഉണ്ട്. അത് കാലേ കൂട്ടി അറിഞ്ഞിരുന്നാൽ അവരെ മിടുക്കന്മാരായി വളർത്താം എന്നത് യാഥാർത്ഥ്യമാണ്. അതിനുള്ള വഴികളാണ് ഈ കൊച്ചു പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.