സമകാലിക സാഹിത്യ വിഭാഗങ്ങളിൽ അനിഷേധ്യമായ സ്ഥാനം ചെറുകഥക്കുണ്ട്. വായനാസമൂഹത്തെ സാഹിത്യാസ്വാദനത്തിൽ നിന്നും വിട്ടു പോകാതെ ചേർത്തു നിർത്തുന്നതിൽ ചെറുകഥക്ക് വലിയ തോതിലുള്ള പങ്കുണ്ട്. വാമൊഴിക്കാലം മുതൽ വർത്തമാനകാലം വരെ സാമൂഹിക മണ്ഡലങ്ങളിലെല്ലാം കഥയുടെ സ...
സമകാലിക സാഹിത്യ വിഭാഗങ്ങളിൽ അനിഷേധ്യമായ സ്ഥാനം ചെറുകഥക്കുണ്ട്. വായനാസമൂഹത്തെ സാഹിത്യാസ്വാദനത്തിൽ നിന്നും വിട്ടു പോകാതെ ചേർത്തു നിർത്തുന്നതിൽ ചെറുകഥക്ക് വലിയ തോതിലുള്ള പങ്കുണ്ട്. വാമൊഴിക്കാലം മുതൽ വർത്തമാനകാലം വരെ സാമൂഹിക മണ്ഡലങ്ങളിലെല്ലാം കഥയുടെ സ്വാധീനം ആഴത്തിൽ വേരോടിയിരിക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാനം മുതൽ മലയാളത്തിൽ ഏറെ സജീവമായ ഒന്നാണ് ചെറുകഥ. വായനക്ക് തടസ്സം സൃഷ്ടിക്കുന്ന അനേകം ഘടകങ്ങൾ വെല്ലുവിളികൾ സൃഷ്ടിക്കുമ്പോൾ തന്നെ സാമൂഹിക ബോധമണ്ഡലത്തിൽ തൻ്റെതായ സ്ഥാനം ചെറുകഥാ സാഹിത്യം അരക്കിട്ടുറപ്പിച്ചിരിക്കുന്നു. വ്യക്തികളുടേയും അവരുൾക്കൊള്ളുന്ന സമൂഹത്തിൻ്റേയും നേർക്കാഴ്ചകളായി ആനുകാലികളിലും സമാഹാരങ്ങളിലുമായി വരുന്ന കഥകൾ സാമൂഹിക വ്യവസ്ഥയെ പ്രതിനിധാനം ചെയ്യുന്നതു കൊണ്ടാകാം അത്. ബൃഹദ് സൃഷ്ടികളുടെ കാലം കഴിഞ്ഞെന്ന പൊതു ചിന്തയും കഥ എന്ന സാഹിത്യ രൂപത്തിൻ്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. മറ്റൊരാളോട് പറയുന്ന ചെറു സംവാദങ്ങളെന്ന് ചെറുകഥയെ വിലയിരുത്തിക്കൊണ്ട് പറയാറുണ്ട്. ഇത്തരം സംവാദങ്ങൾ സംസ്ക്കാരിക ജീവിതം മനുഷ്യൻ ആരംഭിച്ച കാലഘട്ടത്തിൽ തന്നെ നിലനിന്നിരുന്നു. ഒരു സാഹിത്യ രൂപമായി മാറിയ ശേഷം ഏതൊരു സംസ്കൃതിയുടേയും സജീവമായ സാഹിത്യ വിഭാഗം കഥാസാഹിത്യമാണ് .സൗന്ദര്യ സങ്കൽപ്പങ്ങളും സാമൂഹിക വിമർശനവും മനുഷ്യനെ എന്നും അലട്ടി പോന്നിട്ടുള്ള ദാർശനീകപ്രഹേളികകളും ആദ്യം വെളിച്ചം കണ്ടിട്ടുള്ളത് ചെറുകഥകളിലാണ് .കേരളീയ സാമൂഹിക ജീവിതത്തിൻ്റെ സമാഗ്ര മാറ്റത്തിനു പിന്നിൽ ഒരു നിമിത്തമായോ അല്ലെങ്കിൽ സാക്ഷിയായോ ചെറുകഥ നിലനിന്നിട്ടുണ്ടെന്നത് ചരിത്ര ബോധമുള്ള ആർക്കും വ്യക്തമാണ്. ഞാൻ ഈയിടെയായി മാത്രം എഴുതിയ കഥകൾ സംവേദകരുടെ വിലയിരുത്തലിനായി താഴ്മയോടെ നല്കുകയാണ്. വായനക്കാരുടെ ബുദ്ധ